ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ഗുവാഹത്തി; ജി എസ് ടി ഏര്‍പ്പെടുത്തിയതിലെ പാളിച്ചകള്‍ക്കെതിരായുയര്‍ന്ന പ്രതിഷേധങ്ങള്‍ ഫലം കാണുന്നു. ഇരുന്നൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി കൗണ്‍സില്‍ ഇന്ന് തന്നെ ഇളവു പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

ജിഎസ്ടിയിലെ പാകപ്പിഴകള്‍ പരിഹരിക്കാനായുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് നീക്കം. ഗുവാഹത്തിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ശുപാര്‍ശകള്‍ പരിഗണിക്കുന്നുണ്ട്.

ജിഎസ്ടിയുടെ ഏറ്റവും കൂടിയ നിരക്കായ 28% ബാധകമായിട്ടുള്ളവയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് അനുവദിക്കണന്ന ശുപാര്‍ശയാണ് കമ്മിറ്റി പരിഗണിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. 18% നികുതി ബാധകമായ ഏതാനും ഉല്‍പന്നങ്ങളുടെ കാര്യത്തിലും ഇളവുണ്ടായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News