ഉമ്മന്‍ചാണ്ടിയെ തള്ളി ചെന്നിത്തലയും; സുധീരന്‍ പറഞ്ഞതാണ് ശരി; സോളാര്‍ റിപ്പോര്‍ട്ട് അതീവ ഗുരുതരം തന്നെ; രമേശിന്‍റെ പടയൊരുക്കം

കോഴിക്കോട്: സോളാര്‍ റിപ്പോര്‍ട്ട് അതീവ ഗൌരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതുതന്നെയാണ് വി എം സുധീരനും ഇന്നലെ അഭിപ്രായപ്പെട്ടത്.

അതിനാലാണ് കോണ്‍ഗ്രസ് ഈ അന്വേഷണ റിപ്പോര്‍ട്ടിനെ ഗൗരവപൂര്‍വ്വം പഠിച്ചു നടപടിയെടുക്കുമെന്ന് പറഞ്ഞത്. റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

സോളാര്‍ കേസ് പ്രതി സരിത നായര്‍ ഇന്നലെ തന്നെ പറ്റി പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ പരസ്യപ്പെടുത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെന്നാണ് സരിത ഇന്നലെ വെളിപ്പെടുത്തിയത്. ജോയ് എന്ന അഭിഭാഷകന്റെ ഫോണില്‍ നിന്ന് വിളിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്.

മാത്രമല്ല തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് പരസ്യപ്പെടുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായി സരിത വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇന്ന് ചെന്നിത്തല നിഷേധിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News