ഗുജറാത്ത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് പിഴ ചുമത്തിയ നടപടി മരവിപ്പിച്ചു

അഹമ്മദാബാദ്: ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തിന് പിഴ ഏര്‍പ്പെടുത്തിയ സെബിയുടെ നടപടി സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ(സാറ്റ്) മരവിപ്പിച്ചു.

കുറ്റം ചുമത്തപ്പെട്ടവരുടെ ഭാഗം കേൾക്കാൻ സെബി തയ്യാറായില്ലെന്ന് ചൂണ്ടികാട്ടിയാണ് സാറ്റിന്റെ നടപടി.

സാരംഗ് കെമിക്കല്‍സിന്റെ പേരില്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചതിന് വിജയ് രൂപാണിയുടെ കുടുംബം ഉള്‍പ്പെടെ 22 സ്ഥാപനങ്ങള്‍ക്കെതിരെ ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയാണ് വന്‍ തുക പിഴ ചുമത്തിയത്.

6.9 കോടി രൂപ പിഴ ഈടാക്കാനായിരുന്നു സെബിയുടെ തീരുമാനം. ഇതില്‍ 15 ലക്ഷം രൂപയാണ് വിജയ് രൂപാണിയുടെ കുടുംബം പിഴയായി നല്‍കേണ്ടിയിരുന്നത്.

സാരംഗ് കെമിക്കല്‍സിന്റെ ഓഹരികളുടെ വ്യാപ്തി കൃത്രിമമായി ഉയര്‍ത്തി കാണിച്ച് സാമ്പത്തിക നേട്ടത്തിന് ശ്രമിച്ചതാണ് രൂപാണിയുടെ കുടുംബത്തിന് തിരിച്ചടിയായത്. 2011 ലായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here