ഷൈനാ മോള്‍ക്കെതിരെ ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈനാ മോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ന് നേരിട്ട് ഹാജരാകണമെന്ന നിര്‍ദ്ദേശം പാലിക്കാത്ത സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കോടതി കടന്നത്. ഷൈന മോള്‍ പ്രഥമ ദൃഷ്ട്വാ കോടതിയലക്ഷ്യം നടത്തിയതായി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

കോടതിയലക്ഷ്യക്കേസില്‍ ഇന്ന് നേരിട്ട് ഹാജരാകാന്‍ ഷൈനാമോള്‍ക്ക് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ എംഡി ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഷൈനാമോളെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഡിവിഷന്‍ ബഞ്ച് ഡിജിപിയോട് നിര്‍ദ്ദേശിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എന്‍ജിനീയറിങ് പ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലായിരുന്നു കണ്ടെത്തല്‍.

വാട്ടര്‍ അതോറിറ്റിക്കു വേണ്ടി നിര്‍വഹിച്ച ജോലികളുടെ ലേബര്‍ ചാര്‍ജില്‍ വന്ന അധിക ചെലവ് കമ്പനിക്ക് നല്‍കണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ വാട്ടര്‍ അതോറിറ്റി സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബഞ്ച് തള്ളി.

എന്നാല്‍ തുക നല്‍കാന്‍ അതോറിറ്റി തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കമ്പനി കോടതിയലക്ഷ്യ നടപടിക്ക് അപേക്ഷ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News