പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ അധ്യാപകരുടെ മാനസികപീഡനം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമം.

രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് രണ്ട് വിദ്യാര്‍ഥികള്‍ ഫാര്‍മസി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയും മുഴക്കി. തുടര്‍ന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പൊലീസും കോളജ് അധികൃതരുമായി ചര്‍ച്ച നടത്തി.

ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി.

ഒപ്പം ഇന്റേണല്‍ മാര്‍ക്ക് മനപ്പൂര്‍വം കുറച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ഥികള്‍ താഴെയിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News