നമിത വിവാഹിതയാകുന്നു

പ്രശസ്ത തെന്നിന്ത്യന്‍ താരം നമിത വിവാഹിതയാകുന്നു. നമിതയുടെ അടുത്ത് സുഹൃത്തായ വീരേന്ദ്ര ചൗധരിയണ് വരന്‍. വിവാഹം നവംബര്‍ 24ന് നടക്കുമെന്ന് തമിഴ് ബിഗ്‌ബോസ് താരം റൈസ ഫേസ്ബുക്കിലൂടെ അറിയിച്ചു.

മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയാണ് നമിത. മോഹന്‍ലാലിന്റെ പുലിമുരുകനില്‍ അതിഥി താരമായും നമിത തിളങ്ങി. മലയാളത്തില്‍ ബ്ലാക്ക്സ്റ്റാലിനിലും താരം വേഷമിട്ടിട്ടുണ്ട്.

വിജയ് ചിത്രം അഴകിയ തമിഴ് മകന്‍, ഞാന്‍ അവന്‍ അല്ലൈ, വ്യാപാരി തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്. പൊട്ട് എന്ന തമിഴ് ചിത്രമാണ് നമിതയുടേതായി റിലീസിനൊരുങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News