ബോറടി മാറ്റാന്‍ നഴ്‌സിന്റെ കൊലപാതക പരമ്പര; കൊന്നു തള്ളിയത് നൂറിലധികം രോഗികളെ

ബോറടി മാറ്റാന്‍ ജര്‍മ്മനിയിലെ ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീല്‍സ് ഹോഗെല്‍ എന്ന 41 നാല്‍പ്പത്തിയൊന്നുകാരനായ നഴ്‌സാണ് ഈ അരും കൊലകള്‍ നടത്തിയത്.

ജര്‍മ്മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയില്‍ നടന്ന കൊലപാതകങ്ങളുടെ അന്വേഷണത്തെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിയുന്നത്. ആശുപത്രിയിലെ അസ്വാഭാവിക മരണങ്ങളള്‍ സംബന്ധിച്ച് നേരത്തേതന്നെ ദുരൂഹതകളുണ്ടായിരുന്നു.

നീല്‍സിന് വിരസത വരുമ്പോള്‍ രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവയ്ക്കും. തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്.

അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്‌സികോളജി പരിശോധന നടത്തിവരികയാണ്. നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് പൊലീസിന്റെ നിഗമനം.

രോഗികളില്‍ മരുന്നു കുത്തിവയ്ക്കാറുണ്ടായിരുന്നുവെന്ന് നെയ്ല്‍സ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കുത്തിവയ്‌പ്പെടുക്കുമ്പോള്‍ രോഗിക്ക് ഹൃദയസ്തംഭമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകും. അപ്പോള്‍ ജോലിയില്‍ വ്യാപൃതയായി രോഗികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ലഭിക്കുന്ന അഭിനന്ദങ്ങളില്‍ നിന്നും ലഭിക്കുന്ന ആവേശമാണ് നെയ്ല്‍സിനെ വീണ്ടും വീണ്ടും കൊലപാതകങ്ങല്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്.

1999 മുതല്‍ 2005 വരെയുള്ള കാലയളവില്‍ രണ്ടു ആശുപത്രികളിലാണ് ഹോഗെല്‍ ജോലി ചെയ്തത്. രണ്ടിടങ്ങളിലും ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ കരുതിയതിനേക്കാളും ഭീകരമായിരുന്നു കാര്യങ്ങളെന്ന് ഒഡെന്‍ബെര്‍ഗ് പോലീസ് മേധാവി ജൊഹാന്‍ ക്യും വ്യക്തമാക്കി.

എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഹോഗെലിന് ഓര്‍മയില്ല. എന്നാല്‍ 30ല്‍ അധികം രോഗികളെക്കുറിച്ചും ഇവരുടെ സ്വഭാവത്തെക്കുറിച്ചുമെല്ലാം അയാള്‍ക്കു കൃത്യമായി ഓര്‍മയുണ്ടെന്ന് പ്രോസിക്യൂട്ടര്‍ ഡാനിയേല ബോല്‍മാന്‍ കോടതിയെ ധരിപ്പിച്ചു.

2005ലുണ്ടായ ആശുപത്രി മരണവുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുകയാണ് ഇയാള്‍. ഇതിനിടെയാണ് പുതിയ തെളിവുകളും വെളിപ്പെടുത്തലും പുറത്തുവന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News