ഷാര്‍ജ പുസ്തകമേളയില്‍ ഇസ്‌ലാം മതത്തെ ഹീനമായി ചിത്രീകരിക്കുന്ന പുസ്തകങ്ങളുമായി ആര്‍എസ്എസ്; ശക്തമായ പ്രതിഷേധവുമായി പ്രവാസി മലയാളികള്‍

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇസ്‌ലാം മതവിശ്വാസത്തെ ഹീനമായി ചിത്രീകരിക്കുന്ന പുസ്തകങ്ങളുമായി ആര്‍എസ്എസ് സംഘം.

ഇസ്‌ലാം വിരുദ്ധ വിഷം ചീറ്റുന്ന ഗ്രന്ഥങ്ങള്‍ വില്‍ക്കുന്നതിനെതിരെ പ്രവാസി മലയാളികളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ആര്‍എസ്എസിന്റെ പ്രസിദ്ധീകരണവിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ സ്റ്റാളില്‍ വിറ്റഴിക്കുന്ന പുസ്തകങ്ങളില്‍ പലതും ഇസ്‌ലാം മതവിശ്വാസത്തെ ഹീനമായി ചിത്രീകരിക്കുന്നതാണ്.

ഭൂരിഭാഗം പുസ്തകങ്ങളും ഇസ്‌ലാമിനെതിരെ വര്‍ഗീയ വിഷം ചീറ്റുന്നവയാണെന്ന് കാണിച്ച് സത്യധാരാ പബ്ലിക്കേഷന്‍സ് മേളയുടെ സംഘാടകരായ ഷാര്‍ജാ ബുക്ക് അതോറിറ്റിക്ക് പരാതി നല്‍കി. തുടര്‍ന്ന് യുഎഇ മതകാര്യാലയവും സാംസ്‌കാരിക മന്ത്രാലയവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സവര്‍ക്കര്‍, പി പരമേശ്വരന്‍ തുടങ്ങിയവരുടെ മതവിദ്വേഷം പരത്തുന്ന ഗ്രന്ഥങ്ങളും വില്‍പനയ്ക്കുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ സഹായത്തോടെ ആര്‍എസ്എസ് ഇത്തവണ കൂടുതല്‍ സ്റ്റാളുകള്‍ മേളയില്‍ സ്ഥാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News