നിയന്ത്രണം നഷ്ടപ്പെട്ട ബഹിരാകാശ നിലയം ഭൂമിയിലേക്ക്; തകര്‍ന്നുവീഴുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയില്‍ തകര്‍ന്നുവീണ് പൊട്ടിത്തെറിക്കുമെന്ന് ശാസ്ത്രലോകം. യുറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ എസ്സയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചൈനയുടെ തിയോങ്1 ബഹിരാകാശ സ്‌റ്റേഷനാണ് നിയന്ത്രണം വിട്ടത്. 8.5 ടണ്‍ ഭാരമുള്ള നിലയം അടുത്ത വര്‍ഷം ജനുവരി, മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സ മുന്നറിയിപ്പു നല്‍കുന്നത്. 12 മീറ്ററാണ് നിലയത്തിന്റെ നീളം.

ന്യൂയോര്‍ക്ക്, ലോസ്ഏഞ്ചല്‍സ്, മീയാമി, മാഡ്രിഡ്, ലണ്ടന്‍, റോം, പാരീസ്, മുംബൈ, ബീജിംഗ്, ടോക്കിയോ എന്നിവയുടെ പരിസരങ്ങളില്‍ നിലയം പതിക്കാനാണ് സാധ്യതയെന്നും എസ്സ മേധാവി വ്യക്തമാക്കി. സംഭവത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നിലയം ഏതു നഗരത്തില്‍ പതിക്കുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. നിലയം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമെന്നും ഇതിലൂടെ നിലയം ഭൂമിയില്‍ പതിക്കുന്നത് അറിയാന്‍ സാധിക്കുമെന്നും ഹോള്‍ഗര്‍ പറയുന്നു.

വന്‍ നാശനഷ്ടമുണ്ടാക്കില്ലെങ്കിലും ലോഹ കഷ്ണങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് എസ്സയുടെ മുന്നറിയിപ്പില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News