കൊമ്പന്‍മാര്‍ കളത്തില്‍; മഞ്ഞപ്പടയുടെ ആദ്യ ഹോം പോരാട്ടത്തിന്‍റെ ആവേശത്തില്‍ ആരാധകര്‍ ഹാപ്പിയാണ്

കൊച്ചി:  കേരളത്തിൽ എത്തിയതിനു ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരത്തിന് ഇന്ന് കളമൊരുങ്ങും. ഗോകുലം എഫ് സിയ്ക്കെതിരെയാണ്  ആദ്യ മത്സരം.

ഇന്നത്തെ സൗഹൃദ മത്സരത്തിന് കാണികൾക്ക് പ്രവേശനം ഇല്ലായെങ്കിലും ആരാധകർക്ക് മത്സരം കാണാൻ അവസരമുണ്ട് . ഇന്ന് വൈകിട്ട് പനമ്പള്ളി നഗർ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ഗോകുലം മത്സരം നടക്കുന്നത്.

പനമ്പള്ളി നഗർ ഗ്രൗണ്ടിനു ചുറ്റും ഇരുമ്പ് കൊണ്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട് എങ്കിലും മതിലുകൾ ഇല്ലാ എന്നതിനാൽ പുറത്ത് നിന്ന് മത്സരം കാണാൻ ആരാധകർക്ക് കഴിയും. ഈ സന്തോഷത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

ബ്ലാസ്റ്റേഴ്‌സ് ഒരാഴ്ചയായി ഇതേ ഗ്രൗണ്ടിലാണ് പരിശീലനം നടത്തിവരുന്നത്. പരിശീലനം കാണാനും നിരവധി ആരാധകർ പനമ്പിള്ളി നഗർ ഗ്രൗണ്ടിന് ചുറ്റും എത്താറുണ്ടായിരുന്നു. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി പോരാട്ടം തുടങ്ങാൻ തയ്യാറായി നിൽക്കുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News