തമിഴകത്തെ പുതിയ തലൈവിയായി നയന്‍സ്; ഇനിയെങ്ങാനും രാഷ്ട്രീയത്തിലിറങ്ങുമോ; ആരാധകരുടെ മുദ്രാവാക്യം വിളികേട്ടവര്‍ക്ക് സംശയം; വീഡിയോ വൈറല്‍

ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറെന്ന വിശേഷണത്തിലാണ് മലയാളികളുടെ പ്രിയ നടി നയന്‍താര നേരത്തെ തന്നെ അറിയപ്പെടുന്നത്. ഇപ്പോഴിതാ നയന്‍സിന് പുതിയ വിശേഷണം ലഭിച്ചിരിക്കുകയാണ്.

തമിഴ്മക്കള്‍ സ്‌നേഹത്തോടെ നയന്‍സിനെ ഉറക്കെവിളിക്കുന്നത് ഏങ്കള്‍ തലൈവിയെന്നാണ്. ‘അറം’ എന്ന പുതിയ ചിത്രമാണ് നയന്‍സിനെ തലൈവിയെന്ന് വിശേഷിപ്പിക്കാനുള്ള കാരണം.

അറമിന്റെ പ്രൊമോഷനായി ചെന്നൈയിലെ കാസി തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു നയന്‍താരയെ തലൈവി നയന്‍താര എന്ന് വിളിച്ച് ആരാധകര്‍ വരവേറ്റത്. ജയലളിതയ്ക്ക് ശേഷം ഇത്രയും സ്‌നേഹത്തോടെ തമിഴ്മക്കള്‍ തലൈവിയെന്ന് വിളിച്ചത് നയന്‍സിനെയായിരിക്കും.

നയന്‍താര പ്രമോഷനെത്തിയ ലുക്ക് കണ്ടാല്‍ തലൈവിയെന്ന് വിളിച്ചതില്‍ അത്ഭുതം തോന്നേണ്ടതില്ല. നീല സാരിയില്‍ അഥീവ സുന്ദരിയായി രാഷ്ട്രീയ നേതാവിന് ചേര്‍ന്ന ശരീരഭാഷയിലായിരുന്നു തലൈവി നയന്‍സിന്റെ വരവ്.

ആരാധകര്‍ ആവശത്തോടെ തലൈവി നയന്‍താര എന്ന് വിളിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. വീഡിയോ വൈറലാകുകയാണ്.

അതേസയം നയന്‍സ് കളക്ടറുടെ വേഷത്തിലെത്തി അറം എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News