ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിച്ച് ടാറ്റാ ടെലി; അത്ഭുത വിജയത്തിനു പിന്നിലെ യഥാര്‍ത്ഥ രഹസ്യം ഇതാണ്

ദില്ലി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോ ഉയര്‍ത്തിവിട്ട തരംഗം ഇനിയും അവസാനിച്ചിട്ടില്ല. എന്നാല്‍ ടെലിക്കോം വിപണിയുടെ കണക്കുകളില്‍ ഏവരും ഞെട്ടുകയാണ്.

ടെലിക്കോം വിപണിയില്‍ ജിയോയെ മലര്‍ത്തിയടിച്ച് ടാറ്റാ ടെലി നടത്തിയ കുതിപ്പ് അത്ഭുതമാണ്. ട്രായിയുടെ കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ ഏറ്റവുധികം കണക്ഷന്‍ സ്വന്തമാക്കിയത് ടാറ്റാ ടെലിയാണ്.

48.8 ലക്ഷം അധികവരിക്കാരെയാണ് ടാറ്റാ ടെലി സ്വന്തമാക്കിയത്. അതേസമയം ജിയോ ആകട്ടെ 40.9 ലക്ഷം അധികവരിക്കാരെ സ്വന്തമാക്കിയത്.
എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികള്‍ക്ക് വരിക്കാരെ നിലനിര്‍ത്താനാകുന്നില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

എയര്‍ടെല്ലിന് 2.1 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോള്‍ വോഡഫോണിന് 24 ലക്ഷം വരിക്കാരെയും ഐഡിയക്ക് 30 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

എന്നാല്‍ ബിഎസ്എന്‍എല്ലിന് മെച്ചമുണ്ടാക്കാനായിട്ടുണ്ട്. 9.8 കോടിയില്‍ നിന്ന് 10.52 കോടി വരിക്കാരിലേക്കാണ് ബിഎസ്എന്‍എല്‍ ഉയര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News