നിര്‍ത്തിയിട്ട കാറിലിരുന്ന് ഏഴുമാസം പ്രായമുള്ള കുഞ്ഞിന് അമ്മ പാല്‍ നല്‍കുന്നിതിനിടെ പൊലീസ് വാഹനം വലിച്ചുനീക്കി. മുംബൈ സിറ്റിയിലാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നതിനെതുടര്‍ന്നുണ്ടായ പ്രതിഷേധം കാരണം രണ്ടു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പോലീസിനോട് പറയൂ’ എന്ന് കാറിനുള്ളിലെ സ്ത്രീ നോക്കിനില്‍ക്കുന്ന ആളുകളോട് വിളിച്ചു പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു.
എന്നാല്‍ ഇതൊന്നും പൊലീസുകാര്‍ ചെവിക്കൊണ്ടില്ല. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.
ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here