അസഹിഷ്ണുതയുടെ കാര്യത്തില്‍ കേന്ദ്രത്തെ വെല്ലുമോ മമത സര്‍ക്കാര്‍; ഡെങ്കു പനിയെ കുറിച്ച് പോസ്റ്റിട്ട ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

അസഹിഷ്ണുതയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പലപ്പോഴും വിവാദത്തിലായിട്ടുണ്ട്. അതുപോലെ തന്നെയാണ് ബംഗാളിലെ മമത സര്‍ക്കാരും. ഇടക്കാലത്ത് മോദിക്കെതിരായ വിമര്‍ശനങ്ങളുടെ മുന്‍പന്തിയിലേക്കെത്തിയപ്പോള്‍ മമത സര്‍ക്കാരിന്റെ അസഹിഷ്ണുതയ്ക്ക് കുറവുണ്ടായിരുന്നു.

എന്നാല്‍ വീണ്ടും ബംഗാളില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ മമത സര്‍ക്കാരിന്റെ അസഹിഷ്ണുത തുറന്നുകാട്ടുന്നതാണ്. താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡെങ്കു പനി കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ നിസഹായത വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

63കാരനായ ഡോ.അരുണാചല്‍ ദത്ത ചൗധരിയെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രി അധികൃത അധിക്ഷേപിച്ചു എന്ന് പറഞ്ഞാണ് അച്ചടക്ക നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News