അനു സിതാരയ്ക്ക് സ്വപ്‌ന സാഫല്യം; മമ്മൂട്ടി ചിത്രത്തിലെ നായിക; ഒപ്പം റായ് ലക്ഷ്മിയും ദീപ്തിയും

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തിരക്കഥാകൃത്ത് സേതു ആദ്യമായി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുക.

‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആക്ഷനും ഹ്യൂമറിനും പ്രാധാന്യം നല്‍കുന്നതാണ്. മലയാളികള്‍ക്ക് പ്രിയങ്കരിയായ അനു സിതാരയാണ് ചിത്രത്തിലെ നായിക. അനു സിതാരയ്‌ക്കൊപ്പം റായ് ലക്ഷ്മി, ദീപ്തി സതി എന്നിവരും ചിത്രത്തിലെത്തും.

റായ് ലക്ഷ്മി മമ്മൂട്ടി ചിത്രത്തിലെത്തുന്നത് അഞ്ചാം വട്ടമാണ്. ദീപ്തി സതിയാകട്ടെ പുള്ളിക്കാരന്‍ സ്റ്റാറായിലെ നായികയായിരുന്നു.

ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഒരു ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയായിരിക്കും പുരോഗമിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News