രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തിച്ച ധാര്‍ഷ്ട്യത്തിന് അര്‍ഹിച്ച ശിക്ഷ ; ആശുപത്രി ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

ആശുപത്രി ജീവനക്കാര്‍ രോഗികളോട് ദാക്ഷിണ്യമില്ലാതെ പെരുമാറുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക‍ഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്നത് .

ടോക്കന്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യുവില്‍ നിര്‍ത്തിയ പൈനാവ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിയെ സസ്‌പെന്‍ഷന്‍ഡ് ചെയ്തു.

ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം തന്‍റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.

ഇടുക്കി ജില്ലാ ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരി ക്യൂവില്‍ നിന്ന രോഗികളോട് മോശമായി പെരുമാറുകയും ചീട്ട് നല്‍കാതിരിക്കുകയും ചെയ്തു.

ജീവനക്കാരിയുടെ പെരുമാറ്റത്തെ ക്യൂവില്‍ നിന്ന സോളമന്‍ എന്ന യുവാവ് ചോദ്യം ചെയ്തെങ്കിലും ചീട്ട് നല്‍കാന്‍ ക‍ഴിയില്ലെന്ന് പറഞ്ഞ് ജീവനാക്കാരി എ‍ഴുന്നേറ്റ് പോകുകയായിരുന്നു.

ജീവനക്കാരിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന്‍റെ ദൃശ്യങ്ങള്‍ ക്യൂവില്‍ നിന്ന യുവാവു തന്നെയാണ് പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജീവനക്കാരിക്കെതിരെ നടപടി എടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News