ബ്ലാസ്റ്റേ‍ഴ്സ് ആരാധകര്‍ക്ക് അഭിമാനിക്കാം; ഏറ്റവും മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം മഞ്ഞപ്പടയ്ക്ക്

കൊച്ചി; ഐ എസ് എൽ ആരവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മികച്ച കാണികൾക്കുള്ള പുരസ്കാരം കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയ്ക്ക്.

വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും സംയുക്തമായാണ് പുരസ്കാരങ്ങൾ നൽകിയത്. ബോളിവുഡ് താരം സൊഹൈൽ ഖാനിൽ നിന്ന് സോമു ജോസഫ് അവാർഡ് ഏറ്റുവാങ്ങി.

മുംബൈയിൽ വച്ചായിരുന്നു പുരസ്കാര പ്രഖ്യാപനം. ഇന്ത്യൻ ക്രിക്കറ്റ് ആരാധക കൂട്ടമായ ഭാരത് ആർമി, ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ആരാധകരായ നമ്മ ടീം ആർ സി ബി, ബംഗളൂരു എഫ്സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നിവരാണ് മഞ്ഞപ്പടക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News