ഗോദ്രയില്‍ കത്തിയ തീവണ്ടി വര്‍ഗീയ കലാപമാക്കി മാറ്റിയത് നരേന്ദ്രമോദി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോദി മന്ത്രിസഭയിലെ അംഗവും ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന സുരേഷ് മേത്ത

അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്രമോഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ മുഖ്യമന്ത്രി സുരേഷ് മേത്ത രംഗത്ത്.

ഗോധ്ര സംഭവത്തെത്തുടര്‍ന്നുണ്ടായ കലാപം ആസൂത്രിതമായിരുന്നുവെന്നതിനുള്ള വ്യക്തമായ സൂചനയാണ് സുരേഷ് മേത്ത നല്‍കിയത്. ഗോധ്രയില്‍ തീവണ്ടി കത്തിച്ചത് തീവ്രവാദി ആക്രമണമാണെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന അവസ്ഥ കൂടുതല്‍ വഷളാക്കിയെന്ന് മോഡി മന്ത്രിസഭയില്‍ അംഗം കൂടിയായിരുന്ന മേത്ത വിശദീകരിക്കുന്നു.

നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടിയുടെ സംസ്‌കാരം തന്നെ മാറി. വ്യവസായികള്‍ക്ക് വാരിക്കോരി നല്‍കിയ സബ്‌സിഡികള്‍ ഗുജറാത്തിനെ വന്‍ കടക്കെണിയിലാക്കി.

ഗുജറാത്ത് വികസന മാതൃകയെന്നത് വെറും പ്രചരണം മാത്രമാണ്. സംസ്ഥാനത്തെ രാഷ്ട്രീയം കോണ്‍ഗ്രസ് അനുകൂലമാണെന്നും മേത്ത പറയുന്നു.

വര്‍ഗ്ഗീയ സംഭവം മാത്രമായിരുന്ന തീവണ്ടി കത്തിക്കലിനെ ഭീകരാക്രമണമാക്കി മാറ്റിയത് മോഡിയായിരുന്നു; മേത്ത ആരോപിച്ചു.

1995ല്‍ അധികാരത്തിലെത്തിയ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ ബി. ജെ. പി സര്‍ക്കാരിനെതിരെ ശങ്കര്‍ സിംഗ് വഗേല കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ ഒരു കൊല്ലം സുരേഷ് മേത്ത മുഖ്യമന്ത്രിയായിരുന്നു. 2002ല്‍ മന്ത്രിസഭയില്‍ നിന്നും പിന്നീട് 2007ല്‍ പാര്‍ട്ടിയില്‍ നിന്നും അദ്ദേഹം രാജിവെച്ചു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഡിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ മേത്ത ഉന്നയിച്ചത്. ഗോധ്രയില്‍ കൊല്ലപ്പെട്ട 68 പേര്‍ക്ക് മാത്രമായി ശ്രദ്ധാഞ്ജലി അര്‍പ്പിക്കാനുള്ള മോഡിയുടെ തീരുമാനവും പിഴച്ചുവെന്ന് സുരേഷ് മേത്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News