ഇവിടെ വാടാ പൂച്ചേ; ആസ്ത്മ കുറയ്ക്കട്ടെ; പുതിയ കണ്ടെത്തല്‍ ഇങ്ങനെയാണ്

വീട്ടില്‍ പൂച്ചയുണ്ടോ..?എങ്കില്‍ ഇനി ആസ്ത്മയെ പേടിക്കേണ്ട . വീട്ടില്‍ പൂച്ചയൂണ്ടെങ്കില്‍ ഇനി കുട്ടികളില്‍ ആസ്ത്മ വരുന്നത് തടയാമെന്നാണ് പുതിയ കണ്ടെത്തല്‍.

ചെറിയ പ്രായം മുതല്‍ പൂച്ചകളോടൊത്ത് കഴിയുന്ന കുട്ടികള്‍ക്ക് മലിനീകരണ തോത് കൂടുതലുള്ള സാഹചര്യങ്ങളെ വളരെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ആസ്ത്മവരാനുള്ള പ്രധാന കാരണം ജനിതക പ്രശ്‌നങ്ങളാണെന്നും പൂച്ചയുടെ സാന്നിദ്ധ്യം കുട്ടികളിലെ ആസ്മയെ തടയുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്.

400 കുട്ടികളെ വിശകലനം ചെയ്താണ് ഗവേഷകരുടെ കണ്ടെത്തല്‍. പഠനം നടത്തിയതില്‍ മൂന്നില്‍ ഒരു കൂട്ടിക്ക് ഈ പ്രശ്‌നങ്ങളുണ്ട്. പൂച്ചകളുടെ ശരീരത്തിലുള്ള ബാക്റ്റീരിയകളാണ് ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News