അത്ഭുതക്കാ‍ഴ്ചകളുടെ വണ്‍ പ്ലസ് 5 ടി; കാത്തിരിപ്പിന് മൂന്ന് ദിവസം മാത്രം – Kairalinewsonline.com
Application

അത്ഭുതക്കാ‍ഴ്ചകളുടെ വണ്‍ പ്ലസ് 5 ടി; കാത്തിരിപ്പിന് മൂന്ന് ദിവസം മാത്രം

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്

ടെക് ലോകത്തെ അമ്പരപ്പിക്കുന്ന സവിശേതകളുമായി വണ്‍ പ്ലസ് 5ടി അവതരിക്കാനൊരുങ്ങുന്നു. ഐ ഫോണ്‍ X അടക്കമുള്ള വമ്പന്‍ ഫോണുകള്‍ക്ക് ഭീഷണിയാകുന്ന സവിശേഷതകള്‍ വണ്‍ പ്ലസ് 5 ടിക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വലിയ അരിക് ഇല്ലാത്ത ഡിസ്‌പ്ലേയാണ് പ്രധാന സവിശേഷതയായി പറയുന്നത്. ബാറ്ററി ശേഷിയിലും റാമിന്റെ കാര്യത്തിലും മറ്റ് ഫോണുകള്‍ പിന്നിലാകുമെന്നാണ് ടെക് ലോകത്തെ വാര്‍ത്ത.

നവംബറോടെ 16 ന് വിപണിയിലെത്തും

ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിലും വണ്‍പ്ലസ് 5 ടി ഏവരെയും അമ്പരപ്പിക്കുമെന്നും സൂചനയുണ്ട്. എന്തായാലും ആകാംഷകള്‍ക്ക് വിരാമമിട്ടുകൊണ്ട് നവംബര്‍ 16ാം തിയതി വണ്‍പ്ലസ് 5 ടി അവതരിപ്പിക്കും.

നവംബര്‍ 21 ന് വില്‍പ്പന ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തകര്‍പ്പന്‍ സവിശേതകളുമായെത്തുന്ന ഫോണ്‍ 40,000 രൂപയില്‍ താഴെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

To Top