ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

തൃശൂര്‍: ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചനിലയില്‍. നെന്മിനി സ്വദേശി ആനന്ദ് ആണ് കൊല്ലപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.30നായിരുന്നു സംഭവം.

കാറിലെത്തിയ അക്രമിസംഘമാണ് ആനന്ദിനെ വെട്ടിക്കൊന്നത്. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

നാലു വര്‍ഷം മുമ്പ് സിപിഐഎം പ്രവര്‍ത്തകന്‍ ഫാസിലിനെ വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ആനന്ദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here