വീണ്ടും ഗോരക്ഷ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പശുക്കളെ പോവുകയായിരുന്ന മുസ്ലിം യുവാവിനെ വെടിവെച്ചുകൊന്നു

ദില്ലി: പശുക്കളെ പോവുകയായിരുന്ന മുസ്ലിം യുവാവിനെ ഗോരക്ഷ ഗുണ്ടകള്‍ വെടിവെച്ചുകൊന്നു.

ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മര്‍ മുഹമ്മദാണ് കൊല്ലപ്പെട്ടത്. അല്‍വാര്‍ ജില്ലയില്‍ ഗോവിന്ദ് ഗന്ദിന് സമീപം വെള്ളിയാഴ്ചയാണ് സംഭവം.

ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ് ഉമ്മറിനെ ഗോരക്ഷ ഗുണ്ടകള്‍ വെടിവച്ചുകൊന്നത്. വെടിവച്ചു കൊന്നശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിന് മുന്നിലേക്കിടുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഉമ്മറിനൊപ്പമുണ്ടായിരുന്ന താഹിറിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസുമായി ചേര്‍ന്ന് സംഘപരിവാറാണ് ഉമ്മറിനെ കൊന്നതെന്ന് കുടുംബം ആരോപിച്ചു. സംഭവവവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ കേസ് പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

ഏഴു മാസങ്ങള്‍ക്ക് മുമ്പ് പെഹ്‌ലു ഖാന്‍ എന്ന കര്‍ഷകനെ ശോരക്ഷാ ഗുണ്ടകള്‍ കൊലപ്പെടുത്തിയതും അല്‍വാറിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News