പിണറായിയുടേത് മികച്ചഭരണം; കേരളം മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃക: മുഖ്യമന്ത്രി പിണറായിക്ക് ആശംസകള്‍ നേര്‍ന്ന് വിജയ്‌യുടെ പിതാവ്

തിരുവനന്തപുരം: കേരള സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടന്‍ ഇളയദളപതി വിജയ്‌യുടെ പിതാവും തമിഴ് സംവിധായകനുമായ എസ്എ ചന്ദ്രശേഖര്‍.

കേരള സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. അപകടത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേരള സര്‍ക്കാരിന്റെ നടപടികള്‍ മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മികച്ചരീതിയിലാണ് കേരളത്തിലെ ഭരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘തമിഴ്‌നാട് അടക്കം മറ്റുസംസ്ഥാനങ്ങളില്‍ അഴിമതി കൂടുമ്പോള്‍ കേരളത്തില്‍ ആ സാഹചര്യമില്ല. ബിജെപി സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയത് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിച്ചു. എല്ലാവരും ജിഎസ്ടിയുടെ ഫലം അനുഭവിയ്ക്കുകയാണിപ്പോള്‍.’

‘വിജയ് നായകനായ മെര്‍സല്‍ സിനിമയില്‍ ജിഎസ്ടിയെ കുറിച്ച് തെറ്റായി ഒന്നും പറയുന്നില്ല. ജിഎസ്ടി പരാമര്‍ശം ചൂണ്ടിക്കാട്ടി ചിത്രത്തിനെതിരെ ബിജെപി നടത്തിയ പ്രചാരണം സിനിമയ്ക്ക് ഗുണം ചെയ്തു.’

‘വിജയ്‌യുടെ രാഷ്ട്രീയം എന്താണെന്ന് അറിയില്ല. കമല്‍ഹാസന്‍ ഞങ്ങള്‍ അടങ്ങുന്ന സിനിമ കുടുംബത്തിലെ അംഗമാണ്. മഹാനായ നടനാണ് കമല്‍. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ മാറ്റം ഉണ്ടാകണം.’

കേരള സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസങ്ങളും നേരുന്നതായും എസ്എ ചന്ദ്രശേഖര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News