ദില്ലിയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍; ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് അരവിന്ദ് കെജരിവാള്‍

ദില്ലി: ദില്ലിയില്‍ ഒരാഴ്ചയായി തുടരുന്ന അന്തരീക്ഷ മലിനീകരണത്തിന് കുറവില്ല. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുള്ള അന്തിമഘട്ട ചര്‍ച്ചകളിലാണ് ദില്ലി സര്‍ക്കാര്‍.

എന്നാല്‍ ഇത് അന്തരീക്ഷ മലിനീകരണത്തില്‍ താത്കാലിക ശമനം മാത്രമേ ഉണ്ടാക്കുകയുള്ളുവെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ അഭിപ്രായം.

കഴിഞ്ഞ രണ്ടു ദിവസമായി അന്തരീക്ഷ മനിലീകരണത്തില്‍ കുറവ് വന്നെങ്കിലും ഇന്ന് വീണ്ടും തോത് ഉയര്‍ന്ന് 420 ആണ് രേഖപ്പെടുത്തിയത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിച്ചാല്‍ മലിനീകരണത്തിന് താത്കാലിക ശമനം മാത്രമേ ഉണ്ടാകുകയുള്ളു എന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വാദം.

വെള്ളം തളിച്ച്് മലിനീകരണം കുറച്ചാലും രണ്ട്് ദിവസത്തിനകം അന്തരീക്ഷ പഴയപടിയാകും. എന്നാല്‍ എത്രത്തോളമാകും തോത് ഉയരുകയെന്ന് പറയാനാവില്ലെന്നും എയര്‍ ക്വാളിറ്റി ഫോര്‍കാസ്റ്റിംഗ് ആന്‍ഡ് റിസര്‍ച്ച് പ്രോജക്ട് ഡയറക്ടര്‍ ഗുര്‍ഫാന്‍ വ്യക്തമാക്കി.

അതേസമയം, ഹെലികോപ്റ്റര്‍ ഉപയോഗിച്ച് വെള്ളം തളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും, ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വ്യക്തമാക്കി.

വിഷപുക ശ്വസിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയത്. ധാരാളം വെള്ളം കുടിക്കണമെന്നും, കടുത്ത പൊടിയും പുകയുമുള്ള മേഖലകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച മുതല്‍ ട്രക്കുകള്‍ക്ക് ദില്ലിയില്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന് കര്‍ശന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചതുള്‍പ്പെടെ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ക്കെതിരെ നാളെ ദില്ലി സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News