‘അന്ന് ഇവര്‍ എനിക്ക് വേണ്ടി കയ്യടിച്ചു, ഇന്ന് ഞാന്‍ അവര്‍ക്ക് വേണ്ടി’; സച്ചിന്റെ വൈറല്‍ സെല്‍ഫി

കൊച്ചി: സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ വേദിയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പകര്‍ത്തിയ സെല്‍ഫി ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

‘ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഇവര്‍ എനിക്ക് വേണ്ടി കയ്യടിച്ചു. അതൊരു ഗംഭീര അനുഭവമായിരുന്നു. മാരത്തണില്‍ ഇന്ന് ഞാന്‍ അവര്‍ക്കു വേണ്ടി കയ്യടിക്കുന്നു.’-സെല്‍ഫിക്കൊപ്പം സച്ചിന്‍ പറയുന്നു.

വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സച്ചിന്‍ സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ഉദ്ഘാടനം ചെയ്തത്. നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ അയ്യായിരത്തോളം ആളുകള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാന ദാനവും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നിര്‍വഹിച്ചു.

42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ നാലിനും 21.1 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ അഞ്ചിനും എട്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫാമിലി റണ്‍ രാവിലെ ഏഴിനുമാണ് ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here