വിജയവാഡയില്‍ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് 26 മരണം; നിരവധി പേരെ കാണാതായി; മരണസംഖ്യ ഉയരാന്‍ സാധ്യത

വിജയവാഡ: വിജയവാഡ കൃഷ്ണ ജില്ലയില്‍ ബോട്ട് മറിഞ്ഞ് 26 മരണം. സംഭവത്തില്‍ നിരവധി പേരെ കാണാതായി.

ഇന്ന് വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 45ഓളം വിനോദസഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്.

കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.

രക്ഷാപ്രവര്‍ത്തനം തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here