ഭക്ഷണ-മരുന്നു കമ്പനികളുടെ അവിശുദ്ധ ബന്ധം; ഇന്ത്യ ലോക പ്രമേഹ തലസ്ഥാനം – Kairalinewsonline.com
Deseas & Diaganosis

ഭക്ഷണ-മരുന്നു കമ്പനികളുടെ അവിശുദ്ധ ബന്ധം; ഇന്ത്യ ലോക പ്രമേഹ തലസ്ഥാനം

മരുന്നില്ലാതെ പ്രമേഹ പ്രതിരോധം’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: ഭക്ഷണ-മരുന്ന് കമ്പനികളുടെ അവിശുദ്ധ ബന്ധം ഇന്ത്യയെ ലോക പ്രമേഹരോഗത്തിന്റെ തലസ്ഥാനമാക്കിയതായി അമേരിക്കയിലെ പ്രമേഹം മെറ്റബോലിസം എന്‍ഡോക്രൈനോളജി ഇന്റേണല്‍ മെഡിസിന്‍ വിദഗ്ദ്ധനും മലയാളിയുമായ ഡോ.ജി എസ് സുനില്‍.

പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച ‘മരുന്നില്ലാതെ പ്രമേഹ പ്രതിരോധം’ എന്ന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പുതിയ ഭക്ഷണ സാധനങ്ങളുമായി ഭക്ഷണ കമ്പനികള്‍ ജനങ്ങലിലെത്തുമ്പോള്‍ പ്രമേഹരോഗികളുടെ എണ്ണമാണ് അനുദിനം വര്‍ദ്ധിക്കുന്നത്. ഇത്തരം ഭക്ഷണസാധനങ്ങള്‍ കുട്ടികളെപ്പോലും പ്രമേഹരോഗികളാക്കുന്നു. ഇതിന്റെ മറുവശം പ്രമേഹരോഗത്തിനുളള പുതിയ മരുന്നുമായി മരുന്നുകമ്പികള്‍ വരുന്നുവെന്നതാണ്.

ഭക്ഷണത്തിലെ ഈ മാറ്റം പുതിയ രോഗികളെ സൃഷ്ടിക്കുകയും അതുവഴി മരുന്നുകമ്പനികള്‍ തടിച്ചുകൊഴുക്കുകയുമാണ്.

To Top