തോമസ് ചാണ്ടി വിഷയം: നാളത്തെ എന്‍സിപി യോഗം ചര്‍ച്ച ചെയ്യില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍

കൊച്ചി: തോമസ് ചാണ്ടി വിഷയം നാളത്തെ എന്‍സിപി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍.

ഒരു മാസം മുന്‍പേ തീരുമാനിച്ചതാണ് ഈ യോഗം. ഇതിന്റെ അജണ്ടയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. നാളത്തെ യോഗം സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോമസ് ചാണ്ടി വിഷയത്തില്‍ അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, ആരോപണങ്ങളില്‍ തോമസ് ചാണ്ടിയുടെ പങ്ക് വ്യക്തമല്ലെന്നും മന്ത്രിയുടെ കമ്പനിക്കെതിരെയാണ് ആരോപണമുണ്ടായതെന്നും പീതാംബരന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം ചുമതലപ്പെടുത്തിയിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍, എജിയുടെ നിയമോപദേശം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാനാണ് എല്‍ഡിഎഫ് യോഗം മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here