‘എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്’; സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടി മാത്രമെന്നും പി.ജയരാജന്‍

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ നിന്ന് താന്‍ ഇറങ്ങിപ്പോയിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഇറങ്ങിപ്പോയെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്നെ വളര്‍ത്തിയ പാര്‍ട്ടിക്ക് എന്നെ വിമര്‍ശിക്കാനും അധികാരമുണ്ട്. ഉള്‍ക്കൊള്ളേണ്ട വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവും. ഓരോ പ്രവര്‍ത്തകനും വിമര്‍ശനത്തിന് വിധേയനാവുന്നതിനോടൊപ്പം സ്വയംവിമര്‍ശനവും നടത്തണം. വിമര്‍ശനവും സ്വയംവിമര്‍ശനവും ഇല്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ല’.-ജയരാജന്‍ വ്യക്തമാക്കി.

‘വിമര്‍ശനം, സ്വയം വിമര്‍ശനം എന്നത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം പ്രത്യേകതയാണ്. ബ്രാഞ്ച് മുതല്‍ ഏത് പാര്‍ട്ടി കമ്മറ്റിയിലും വിമര്‍ശനം ഉണ്ടാവണം. ആ വിമര്‍ശനങ്ങളോട് ശരിയായ നിലയ്ക്കാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും പ്രതികരിക്കേണ്ടത്.’-പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel