അഭ്യൂഹങ്ങള്‍ക്ക് വിട; സൗദിയില്‍ നിന്ന് ലെബനീസ് പ്രധാനമന്ത്രിയുടെ പ്രതികരണം – Kairalinewsonline.com
Just in

അഭ്യൂഹങ്ങള്‍ക്ക് വിട; സൗദിയില്‍ നിന്ന് ലെബനീസ് പ്രധാനമന്ത്രിയുടെ പ്രതികരണം

ഉടന്‍ തന്നെ ലെബനനിലേക്ക് തിരിച്ചു പോകുമെന്നും സാദ് ഹരീരി

റിയാദ്: താന്‍ സൗദി അറേബ്യയില്‍ സ്വതന്ത്രനാണെന്ന് രാജിവച്ച ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരി.

തന്നെ ആരും വീട്ടുതടങ്കലിലാക്കിയിട്ടില്ലെന്നും ഉടന്‍ തന്നെ ലെബനനിലേക്ക് തിരിച്ചു പോകുമെന്നും അദ്ദേഹം ഫ്യൂച്ചര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചില ഭരണഘടനാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരുന്നതിനാലാണ് യാത്ര വൈകുന്നതെന്നും അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു.

ഹരീരി സൗദിയില്‍ വീട്ടുതടങ്കലിലാണെന്ന വാര്‍ത്തകള്‍ അന്തര്‍ദേശീയമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി ഹരീരി നേരിട്ട് രംഗത്തുവന്നിരിക്കുന്നത്.

നവംബര്‍ നാലിനാണ് ഹരീരിയുടെ രാജി പ്രഖ്യാപനം വന്നത്. സൗദി സന്ദര്‍ശന വേളയിലായിരുന്നു രാജി പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ഹരീരിയെ സൗദിയില്‍ തടവില്‍ വച്ചിരിക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നത്.

To Top