കുട്ടികളുടെ സുരക്ഷയ്ക്ക് പിണറായി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ശ്രദ്ധ; കിഡ്സ് ഗ്ളോവ് പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം; കുട്ടികൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുന്ന കിഡ്സ് ഗ്ളോവ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. സൈബർ കൗൺസിലിംഗ് സെന്‍ററുകൾ എല്ലാ സ്കൂളുകളിലും ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കുട്ടികൾ കുറ്റകൃത്യങ്ങളിൽ പെടാതിരിക്കാനുള്ള ബോധവത്കരണമാണ് പദ്ധതിയുടെ ലക്ഷ്യം. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ജാലവിദ്യയും കിഡ്സ് ഗ്ളോവിന്‍റെ സന്ദേശം കുട്ടികളിലെക്കെത്തിച്ചു.

കുട്ടികൾക്കിടയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ബോധവത്കരണത്തിലൂടെ അവരുടെ സൈബർ സുരക്ഷ ഉറപ്പാക്കുന്ന കിഡ്സ് ഗ്ളോവ് പദ്ധതി യാഥാർത്ഥ്യമായത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു. സൈബർ കൗൺസിലിംഗ് സെന്‍ററുകൾ എല്ലാ സ്കൂളുകളിലും ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിനായുള്ള സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. കുട്ടികൾ സൈബർ കുറ്റകൃത്യങ്ങളിൽ പെട്ട് ജയിലിൽ പോകുന്നത് ഒ‍ഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിനായി കുട്ടികൾക്കൊപ്പം രക്ഷകർത്താക്കളെയും അധ്യാപകരെയയും ബോധവത്കരണത്തിന് വിധേയരാക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാടിന്‍റെ ജാലവിദ്യയോടെയാണ് ചടങ്ങിൽ കുട്ടികളെ വരവേറ്റത്.

മുഖ്യമന്ത്രിയും ജാലവിദ്യയുടെ ഭാഗമായത് കുട്ടികളുടെ ആവേശം ഇരട്ടിയാക്കി. പൊലീസ് സൈബർ ഡോമും സംസ്ഥാന ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News