ഗോ സംരക്ഷണത്തിന്‍റെ പേരില്‍ കൊലപാതകം നടത്തിയവരെ രക്ഷപെടുത്തിയ രാജസ്ഥാന്‍ പൊലീസിന്‍റെ നടപടി ഞെട്ടിക്കുന്നത്; കുറ്റവാളികളെ പിടികൂടണമെന്നും സിപിഐഎം പിബി

ദില്ലി; രാജസ്ഥാനില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകം നടത്തിയവരെ പിടികൂടണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഗോ രക്ഷാ പ്രവര്‍ത്തകരുടെ വെടിയേറ്റ് മരിച്ച ഉമ്മര്‍ ഖാന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താ്കുറിപ്പില്‍ വ്യക്തമാക്കി.

അക്രമത്തിന് ഇരയായവര്‍ക്കെതിരെ കേസെടുക്കയും കൊലപാതകികളെ രക്ഷപെടുത്തുകയും ചെയ്ത രാജസ്ഥാന്‍ പൊലീസിന്റെ നടപടി ഞെട്ടിക്കുന്നതാണ്.

പശുവിന്റെ പേരില്‍ നടത്തുന്ന അക്രമങ്ങള്‍ തടയണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News