കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം റാഞ്ചുമെന്ന് യാത്രക്കാരന്റെ ഭീഷണി; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് യാത്രക്കാരന്റെ ഭീഷണി.

തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് എന്ന യാത്രക്കാരനാണ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുകയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News