ട്രെക്കിംഗ് നടത്താം; പ്രകൃതിയെ തൊടാം: സിന്‍ഗാലിലയിലേക്ക് പോകാം

യുവതലമുറയ്ക്ക് ഏറെ ആവേശം പകരുന്ന ഒന്നാണ് സാഹസിക വിനോദ സഞ്ചാരം. പ്രത്യേകിച്ച് ദീർഘദൂരമുള്ള ട്രെക്കിംഗ് പാതകൾ സഞ്ചാരികൾക്ക് ഒരു വെല്ലുവിളി തന്നെയാണ്.
ദുർഘടമായ വഴികൾ അതിജീവിച്ച് സുന്ദരമായ ചില മേടുകളിലൂടെ കാണാത്ത കാഴ്ചകൾ കണ്ട് ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയാണ് അനന്ദകരമായ അനുഭവം.
ഹിമാലയന്‍ മേഖലയിലെ ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ് മേഖലകളിലൊന്നാണ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗിന് സമീപത്തുള്ള സിന്‍ഗാലില. ട്രെക്കിംഗ് അറിയാത്തവര്‍ക്ക് പോലും ട്രെക്ക് ചെയ്യാമെന്നതാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യ ഘടകം.

പോകാനുള്ള വ‍ഴി

പശ്ചിമ ബംഗാ‌ളിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നതെങ്കിലും സിക്കിമിലെ ഗാങ്ടോക്കില്‍ നിന്ന് വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് ഇത്. അധികം ദുര്‍ഘ‌ടം പിടിച്ച പാതകളിലൂടെ സഞ്ചരിക്കേണ്ട എന്നതാ‌ണ് സിന്‍ഗാലില ട്രെക്കിംഗിനേക്കുറിച്ച് എടുത്ത് പറയേണ്ട കാര്യം.

ഹിമാലയന്‍ മേഖലയില്‍ ഇത്രയ്ക്ക് എളുപ്പത്തില്‍ ട്രെക്കിംഗ് നട‌ത്താന്‍ സാധിക്കുന്ന സ്ഥലങ്ങള്‍ കുറവാണ്. ഗാംങ്ടോക്കില്‍ നിന്ന് 5 മണിക്കൂര്‍ യാത്ര ചെയ്താ‌ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ എത്തിച്ചേരാം. ഡാര്‍ജിലിംഗില്‍ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുന്നത്

പ്രകൃതിയുടെ സൗന്ദര്യം

ട്രെക്കിംഗിലെ യാത്രയില്‍ ഓരോ ‌വളവ് തിരിവുകളിലും കയറ്റങ്ങളിലും കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകളാണ്. വന്യതയുടെ സൗന്ദ‌ര്യം മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയും.
അപൂര്‍വമായ നിരവധി മാന്ത്രിക കൂണുകള്‍ ഈ യാത്രയില്‍ കാണാന്‍ കഴി‌യും.

എവറെസ്റ്റ് കൊടുമുടി, കാഞ്ചന്‍ജം‌ഗ, മകാളു, ലോഹ്ട്സെ തുടങ്ങിയ കൊടുമുടികള്‍ മഞ്ഞണിഞ്ഞ് നില്‍ക്കുന്ന കാഴ്ചകള്‍ കൂടാതെ സിന്‍ഗാലില നാഷ്ണല്‍ പാര്‍‌ക്ക് സന്ദര്‍ശിക്കാനുള്ള അവസരവും സഞ്ചാരികള്‍ക്ക് ലഭിക്കും.

ഡെസ്റ്റിനേഷന്‍സ്

ഡാര്‍ജിലിംഗില്‍ നിന്ന് മനായ് ഭന്‍ജാംഗ് (Manay Bhanjang) വഴി ടോംഗ്ലുവിലേക്കാണ് ആദ്യ ട്രെക്കിംഗ്. സമുദ്രനിരപ്പില്‍ നിന്ന് 3,070 മീറ്റര്‍ ഉയരത്തിലായാണ് ടോം‌ഗ്ലു (Tonglu) സ്ഥിതി ചെയ്യുന്നത്. മൂന്ന് മുതല്‍ 4 മണിക്കൂര്‍ വരെ മലകയറണം ഇവിടെ എത്തിച്ചേരാന്‍. ടോംഗ്ലുവില്‍ നിന്ന് ഗൈരിബാസിലേക്കാണ് (Gairibas) അടുത്ത യാത്ര.

സമുദ്രനിരപ്പില്‍ നിന്ന് 2,620 മീറ്റര്‍ ഉയരമുള്ള ഈ സ്ഥലത്തേക്ക് പായല്‍ നിറഞ്ഞ വഴിയിലൂടെ ഇറക്കമിറങ്ങി പോകണം. പല ഇനങ്ങളില്‍‌പെട്ട മരങ്ങള്‍ക്കിടയിലൂടെയാ‌ണ് ഈ യാ‌ത്ര. സന്ദക്ഫു വളഞ്ഞ് ‌പുളഞ്ഞ് നീളുന്ന ഈ വഴി കാലിപൊഖ്രി എ‌ന്ന സ്ഥലം കഴിഞ്ഞാല്‍ കുത്തനേയുള്ള കയറ്റമാണ്. കയറ്റം കയറിയാല്‍ സമുദ്രനിരപ്പില്‍ നിന്ന് 3,636 മീറ്റര്‍ ഉയരത്തിലുള്ള സന്ദ‌ക്ഫുവില്‍ (Sandakphu) നിങ്ങള്‍ എ‌ത്തിച്ചേരും. സി‌ന്‍ഗാലില മേഖലയില്‍ ഏറ്റവും ഉയരമുള്ള സ്ഥലമാ‌ണ് ഇത്.

കാലി‌പൊഖ്രിയുടെ സവിശേഷത

സന്ദക്‌ഫുവിലേക്കുള്ള യാത്രയിലാണ് കാലി‌പൊഖ്രി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടെ ബുദ്ധമതം പവിത്രമായി കാണുന്ന ഒരു ചെറു തടാകമുണ്ട്‌. കാലിപൊഖ്‌രി എന്നു പറഞ്ഞാൽ കറുത്ത തടാകം എന്നർത്ഥം.
തണുത്ത വെള്ളം നിറഞ്ഞ തടാകക്കരയിൽ റ്റിബറ്റൻ പ്രാർത്ഥനക്കൊടികൾ കാണാം. തടാകത്തിനപ്പുറം തലയുയർത്തിനിൽക്കുന്ന ഒരു ചെറിയ മലയുണ്ട്‌.

അതിന്റെ നിഴൽ വീണിട്ടാവാം തടാകത്തിൽ കറുപ്പ്‌ നിറം. തണുത്ത കാറ്റ്‌ വീശിയടിക്കുന്ന ഇവിടെ ഇടയ്ക്കിടെ കാറ്റിനൊപ്പം കോടമഞ്ഞും വീശിയെത്തും. ഫലുട്ട് (Phalut) മൊളേയ് (Molley) തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് മലയിറങ്ങി സമുദ്രനിരപ്പില്‍ നിന്ന് 2, 490 ഉയരമുള്ള റമണില്‍ (Raman) എത്തിച്ചേരാം. അവിടെ നിന്ന് റിമ്പിക്കില്‍(Rimbik) എത്തി യാത്ര അവസാനിപ്പിക്കാം.

സീസണ്‍

സിന്‍ഗാലില ദേശീയ ഉദ്യാനം വര്‍ഷം മു‍ഴുവന്‍ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. മാര്‍ച്ച്- മെയ്, ഒക്ടോബര്‍- ഫെബ്രുവരി മാസങ്ങളാണ് കൂടുതല്‍ അനിയോജ്യം. കൂടുതല്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഡിസംബര്‍- ഫെബ്രുവരി കാലം ഉപയോഗപ്പെടുത്താം.


Wildlife/ Forest Dept offices

Divisional Forest Officer (Wildlife Division I), Darjeeling
Tel: 0354-2254308
Chief Wildlife Warden
Wildlife Wing, Directorate of Forests
Government of West Bengal, Bikash Bhavan, North Block, Salt Lake City, Kolkata. Tel: 033-23346900
STD code 0354

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News