നിരുപാധികം മാപ്പപേക്ഷിച്ച് ഷൈനമോള്‍; കോടതിയലക്ഷ്യക്കേസ് തീര്‍പ്പാക്കി

കൊച്ചി: കോടതി അലക്ഷ്യ കേസില്‍ ജല അതോറിറ്റി എംഡി ഷൈനാമോള്‍ക്ക് എതിരായ അറസ്റ്റു വാറണ്ട് ഹൈക്കോടതി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കേസ് തീര്‍പ്പാക്കിയത്.

കോടതിയലക്ഷ്യക്കേസില്‍ കഴിഞ്ഞ ദിവസമാണ് ഷൈനാമോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെയാണ് ഷൈനാമോള്‍ ഹൈക്കോടതിയില്‍ നിരുപാധിക മാപ്പപേക്ഷ സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here