മലയാളി നായിക പയ്യന്നൂര്‍ക്കാരി മാളവിക മോഹനന്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്; മജീദ് മജീദിയുടെ “ബിയോണ്ട് ദി ക്‌ളൗഡ്‌സ്’ ഗോവാ ചലച്ചിത്ര മേളയില്‍ ഉദ്ഘാടനചിത്രം

ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ലൗഡ്‌സ്’ ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ 48ാമത് ചലച്ചിത്രമേളയില്‍ ഉദ്ഘാടന ചിത്രമാവും.

മുംബൈയുടെ പശ്ചാത്തലത്തില്‍ മജീദ് മജീദി ഒരുക്കിയ ഈ ചിത്രം ലണ്ടന്‍ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യാമേളയുടെയും ഉദ്ഘാടന ചിത്രമായിരിക്കുന്നത്.നവംബര്‍ 20ന് പനാജിയിലാണ് ചലച്ചിത്രമേള.

ഒരു അന്താരാഷ്ട്ര പ്രസിദ്ധനായ സംവിധായകന്‍ ഇന്ത്യന്‍ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം ലോകയാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ചിത്രത്തില്‍ നായികയാകാന്‍ അവസരം ലഭിച്ചിരിക്കുന്നത് ഒരു മലയാളി താരത്തിനാണ്.

ബോളീവുഡിലെ പ്രശസ്ത ഛായാഗ്രഹന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെയു മോഹനന്റെ മകള്‍ മാളവികാ മോഹനനാണ് മജീദ് മജീദിയുടെ ഈ മാസ്റ്റര്‍ക്‌ളാസ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2013ല്‍ പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിരുന്നു മാളവികാ മോഹനന്റെ സിനിമാപ്രവേശം.

മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുത്ത മാളവിക കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ചപ്പല്‍ മാരൂംഗി’ കാമ്പയിനില്‍ അംഗമായിരുന്നു.

തുടക്കത്തില്‍ ദീപിക പദുക്കോണിനെ വെച്ച് ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ഇടക്ക് വെച്ച് അനുയോജ്യമല്ലെന്ന് കണ്ട് അവരെ ഒഴിവാക്കി മാളവികയെ കണ്ടെത്തുകയായിരുന്നു മജീദി.

മുംബൈ ചേരികളുടെ പശ്ചാത്തലത്തില്‍ രണ്ട് സഹോദരങ്ങളുടെ സ്‌നേഹകഥയാണ് ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും സംഭാഷണങ്ങളുള്ള ബിയോണ്ട് ദി ക്ലൗഡ്‌സ്.

ബോളീവുഡ് സംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് ഹിന്ദിയിലുള്ള സംഭാഷണം എഴുതിയത്. എ ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. നേരത്തേ മജീദിയുടെ മുഹമ്മദ്, ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രത്തിലും റഹ്മാനായിരുന്നു സംഗീതം.

ബിയോണ്ട് ദി ക്ലൗഡ്‌സ്’ തിരശ്ശീലയിലെത്തുമ്പോള്‍ മജീദിയെയും റഹ്മാനെയും കൂടി ഉദ്ഘാടനച്ചടങ്ങിലേക്ക് ഗോവക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

‘ചില്‍ഡ്രന്‍ ഓഫ് പാരഡൈസ്’, ‘ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ , ദി സോംഗ് സ്പാരോസ്’ എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനായ മാജിദ് മജീദി ആദ്യമായിട്ടാണ് ഇറാന് പുറത്ത് ഒരു സിനിമ ചിത്രീകരിക്കുന്നത്.

നിരവധി അന്താരാഷ്ടപുരസ്‌കാരം നേടിയ മജീദി ചലച്ചിത്രമേളയുടെ അന്താരഷ്ട്ര സര്‍ക്ക്യൂട്ടില്‍ വന്‍ പ്രേക്ഷകപ്രീതിയുള്ള സംവിധായകരില്‍ ഒരാളാണ്. നവംബര്‍ 20മുതല്‍ 28വരെയാണ് ഗോവാ ചലച്ചിത്രമേള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News