ദലിത് യുവാക്കളെ ചെളിവെള്ളത്തില്‍ മുക്കി ബിജെപി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്‌

അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്ത ദലിത് യുവാക്കളെ ബിജെപി നേതാവ് ചെളിവെള്ളത്തില്‍ മുക്കി. തെലങ്കാനയിലെ നിസാമബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലാണ് സംഭവം.

ഭാരതി റെഡ്ഡി എന്ന പ്രാദേശിക ബിജെപി നേതാവാണ് രണ്ട് ദലിത് യുവാക്കളെ ചെളിവെള്ളത്തിലിറക്കുകയും പിന്നീട് വടി കൊണ്ട് അടിക്കുകയും ചെയ്തത്.

ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പതോടെ സംഭവം വിവാദത്തിലായി.മുട്ടു കുത്തിയും കൈകൂപ്പിയും നിന്ന യുവാക്കളെറെഡ്ഡി ഭീഷണി മുഴക്കി.ചെളിവെള്ളത്തിലിറക്കുകയായിരുന്നു.

തുടര്‍ന്ന് മലമൂത്ര വിസര്‍ജ്ജനം നടത്തുന്ന വൃത്തിഹീനമായ വെള്ളത്തില്‍മുങ്ങാന്ആവശ്യപ്പെടുന്നതും വീഡിയോയിലുണ്ട്. തങ്ങളുടെ വസ്ത്രവും ഫോണും വെള്ളത്തില്‍ മുങ്ങുമെന്ന് യുവാക്കള്‍ അഭ്യര്ഥിച്ചിട്ടും വെള്ളത്തിലിറങ്ങി മുങ്ങാന്‍ ഭാരതി റെഡ്ഡി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഖനനം നടത്താന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്നും ചെയ്യുന്നത് തെറ്റാണെന്നും മുട്ടോളം വെള്ളത്തില്‍ മുങ്ങിയ ഒരു യുവാവ് പറയുന്നതും ദൃശ്യങ്ങളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കാം.

കഴിഞ്ഞ സെപ്റ്റംബറിലാണ് വീഡിയോയിലുള്ള സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ അപമാനത്തിന് ഇരയായ യുവാക്കളെ കുറിച്ച് വ്യക്തമായ ഇതു വരെയും വിവരം ലഭിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here