അന്തരീക്ഷ മലിനീകരണം അതീവ ഗൗരവതരം; പുറത്തിറങ്ങാനാകാതെ ജനം വലയുന്നു; മലിനീകരണം കുറക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി

ദില്ലിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗൗരവതരമെന്ന് സുപ്രീംകോടതി. മലിനീകരണം കുറക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞ സുപ്രീം കോടതി സംസ്ഥാനങ്ങളോട് വിശദീകരണം തേടി.

അതേസമയം ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍ നിന്ന് സ്ത്രീകളെയും കുട്ടികളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണലിന് നല്‍കുമെന്ന് ഗതാഗത മന്ത്രി ഗോപാല്‍ റായി വ്യക്തമാക്കി.

വിളവെടുപ്പിന് ശേഷം അയല്‍ സംസ്ഥാനങ്ങളില്‍ പാടം കത്തിച്ചതാണ് ദില്ലിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കിയതെന്നും, പാടങ്ങള്‍ കത്തിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളോട് വിശദീകരണം തേടിയിരിക്കുന്നത്.

ദില്ലിയിലെ മലിനീകരണം അതീവ ഗൗരവതരമാണെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിട്ടു.

ദില്ലി, യുപി, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളോടാണ് സുപ്രീംകോടതി വിശദീകരണം തേടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് ഉത്തരവ്.

അതേസമയം മലിനീകരണവുമായി ബന്ധപ്പെട്ട് മറ്റ് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സ്റ്റേ ചെയ്യുന്നതിന് സുപ്രീംകോടതി വിസമ്മതിച്ചു.

ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ പുനപശോധനാ ഹര്‍ജി നല്‍കുമെന്ന് ദില്ലി ഗതാഗത മന്ത്രി ഗോപോല്‍ റായി അറിയിച്ചു.

വാഹനനിയന്ത്രണത്തില്‍ നിന്നും സ്ത്രീകളെയും, ഇരു ചക്രവാഹനങ്ങലെയും ഒഴിവാക്കാണമെന്നാണ് ദില്ലി സര്‍ക്കാരിന്റെ ആവശ്യം.

ഇന്ന് പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞിരുന്നെങ്കിലും ഹര്‍ജി സര്‍പ്പിച്ചില്ല, ഇതിനെതിരെ ദില്ലി സര്‍ക്കാരിനെ ട്രിബ്യൂണല്‍ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News