ബ്ലാസ്റ്റേ‍ഴ്സിന്‍റെ പോരാട്ടം കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും

ഐഎസ്എല്‍ നാലാം സീസണിനായി കൊച്ചി സ്റ്റേഡിയം അവസാന വട്ട ഒരുക്കത്തില്‍. സുരക്ഷാ കാരണങ്ങളാല്‍ ഇത്തവണ 40,000 പേര്‍ക്ക് മാത്രമേ സ്റ്റേഡിയത്തിനുളളില്‍ മത്സരങ്ങള്‍ കാണാനാകൂ. ഇത് ആരാധകരെ നിരാശരാക്കുന്നതാണ്.

നേരത്തേ 65,000 പേര്‍ ഐഎസ്എല്‍ മത്സരങ്ങള്‍ കണ്ടിരുന്നെങ്കില്‍ ഇത്തവണ ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ നിരത്തിയ 40,000 സീറ്റുകള്‍ മാത്രമാകും കാണികള്‍ക്കായി കാത്തിരിക്കുന്നത്.

അതായത് കസേര കൂടിയതോടെ സ്റ്റേഡിയത്തില്‍ കാണികളുടെ എണ്ണം കുറയും. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ഐഎസ്എല്‍ കമന്‍റേറ്റര്‍ കൂടിയായ ഷൈജു ദാമോദര്‍ പറഞ്ഞു.

തികച്ചും അന്താരാഷ്ട്ര നിലവാരത്തില്‍ തന്നെയാണ് മത്സരങ്ങള്‍ നടത്തുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്കായി കൊച്ചി സ്റ്റേഡിയം ഒരുങ്ങിക്ക‍ഴിഞ്ഞു.

17ാം തിയതിയാണ് കൊച്ചി സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ ഫുട്ബോള്‍ ആരവത്തിന് കിക്കോഫ് ആകുക. 240 രൂപ മുതല്‍ 10,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ആദ്യ മത്സരത്തിനുളള ടിക്കറ്റുകള്‍ ആദ്യ ദിവസം തന്നെ ഓണ്‍ലൈനില്‍ വിറ്റു തീര്‍ന്നു ക‍ഴിഞ്ഞു. കൊച്ചി ഉദ്ഘാടന മത്സരത്തിന് കൂടി വേദിയായതോടെ വലിയ ആവേശത്തോടെയാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News