ഗോ സംരക്ഷകരുടെയും ഇറച്ചി വ്യാപാരിയുടെയും ഇടയിലൂടെ പശു സിനിമയാകുന്നു

പശുവിനെ ചുറ്റിപ്പറ്റിയുളള രാഷ്ടീയ വിവാദങ്ങളും ഏറ്റു മുട്ടലുകളും പ്രമേയമാക്കി സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ മാധ്യമപ്രവര്‍ത്തകനായ എബ്രഹാം മാത്യു എഴുതിയ പശുവും പുലിയും കഥയില്‍ നിന്നാണ് സിനിമ പിറവി എടുക്കുന്നത് എ.പി സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമ നവംബര്‍ 17 ന് തീയേറ്റരിലെത്തും.

ഒരു വളര്‍ത്ത് മൃഗത്തില്‍ നിന്ന് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ മൃഗത്തിലേക്കുളള വിവാദ വഴിത്താരയിലാണ് പശു എന്ന നാല്‍കാലി.

പശുവിനെ മുന്‍നിര്‍ത്തിയുളള ഏറ്റുമുട്ടല്‍ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് എം പി സുകുമാരന്‍ സംവിധാനം ചെയ്യുന്ന പശുവും പുലിയും തിരശീലയിലേക്ക് എത്തുന്നത്.

മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ മാധ്യമപ്രവര്‍ത്തകനായ എബ്രഹാം മാത്യു എഴുതിയ പശുവും പുലിയും കഥയില്‍ നിന്നാണ് സിനിമ പിറവി എടുക്കുന്നത്.

സിനിമക്കുളള തികകഥയെരുക്കിയതും എബ്രഹാം മാത്യുവും ,സംവിധായകന്‍ എം പി സുകുമാരനും ചേര്‍ന്നാണ്.

മൃഗവും മനുഷ്യനും തമ്മിലുളള അസാധാരണമായ ആത്മബന്ധത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം ഒരു നീണ്ട ഇടവേളക്ക് ശേഷം പ്രശസ്ത ഛായഗ്രാഹകന്‍ സാലു ജോര്‍ജ് സിനിമക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഗോ സംരക്ഷകരുടെയും ,ഇറച്ചി വ്യാപരിയുടെയും ഇടയിലൂടെ കടന്ന് പോകുന്ന രാമഭഭ്രന്‍ എന്ന അനാഥന്റെ വിഷമവൃത്തമാണ് കഥതന്തു.സമകാലക ഇന്ത്യന്‍ സാഹചര്യങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.എരുമേലി വനമേഖലയിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.

ആല്‍എല്‍വി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ നടന്‍ നന്ദു ആണ് മുഖ്യകഥാപാത്രമായി വേഷമിടുന്നത് . സിനിമ നവംബര്‍ 17 ന് തീയേറ്ററിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News