പ്രമേഹത്തെ ഭയക്കേണ്ട;കപ്പയോടൊപ്പം മീന്‍കറി കഴിക്കൂ – Kairalinewsonline.com
Deseas & Diaganosis

പ്രമേഹത്തെ ഭയക്കേണ്ട;കപ്പയോടൊപ്പം മീന്‍കറി കഴിക്കൂ

പ്രമേഹരോഗികള്‍ക്ക് ആശ്വസിക്കാം ഇനി കപ്പയും മീനും കഴിച്ചോളു

കപ്പ മലയാളിയുടെ ഇഷ്ടഭക്ഷണം.ഒരു കാലത്ത് മലയാളിയുടെ പട്ടിണി അകറ്റിയിരുന്നത് കപ്പയായിരുന്നു.കാലം മാറിയപ്പോള്‍
കപ്പതീറ്റാശീലങ്ങളും മാറി.

പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും കപ്പ ഇന്ന് വിലപിടിപ്പേറിയ ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ പരമ്പരാഗതമായി കപ്പ ഭക്ഷിച്ചിരുന്നവരില്‍ പലരും കപ്പയെ ഉപേക്ഷിച്ചു.

കപ്പ മലയാളിയുടെ ആരോഗ്യ സംരക്ഷണത്തില്‍ എത്രകണ്ട് പ്രാധാന്യമേറിയതാണെന്ന് ലോകപ്രശസ്ത പ്രമേഹ രോഗവിദഗ്ദ്ധന്‍ ഡോ.ജി എസ് സുനില്‍ ചൂണ്ടികാട്ടുന്നു.

‘ എഴുപതുകളില്‍ കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം നന്നേ കുറവായിരുന്നു. അന്ന് കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കാന്‍ നോര്‍വെയില്‍ നിന്ന് ഒരു വിദഗ്ദ്ധ സംഘം കേരളത്തിലെത്തി.
കപ്പയോടൊപ്പം മീന്‍ കറികഴിക്കുന്ന കേരളീയരുടെ ഭക്ഷണശീലത്തെ
സംഘം പ്രകീര്‍ത്തിച്ചു.

ഈ ശീലം പ്രമേഹം കുറക്കാന്‍ സഹായിച്ചതായി സംഘം കണ്ടെത്തി.’
കപ്പയില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കൂടുതലാണ്.

എന്നാല്‍ മത്സ്യത്തില്‍ ആവശ്യത്തിന് പ്രോട്ടീനുകളുണ്ട്.
രണ്ടും കൂടിചേരുമ്പോള്‍ പഞ്ചസാരയുടെ അളവ് ഉയരാതെ
നിയന്ത്രണ വിധേയമാക്കപ്പെടും.

മലയാളിയുടെ ഭക്ഷണശീലം മാറിയതോടെ ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിച്ചു.
പൊതുജനാരോഗ്യരംഗത്ത് ലോകോത്തര നിലവാരം
പുലര്‍ത്തുമ്പോള്‍ തന്നെ കേരളത്തില്‍ പ്രമേഹരോഗികളുടെ
എണ്ണം കുതിച്ചുയരുകയാണ്.

To Top