കാട്ടാക്കടയില്‍ ജാര്‍ഖണ്ഡ് സ്വദേശിയ്ക്ക് മൂന്നംഗസംഘത്തിന്റെ ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: കാട്ടാക്കടയിലാണ് ഹോട്ടല്‍ ജീവനക്കാരനായ ജാര്‍ഖണ്ഡ്് സ്വദേശിയെ മൂന്നംഗസംഘം മര്‍ദ്ദിച്ചത്. കാട്ടാക്കട ചന്തയ്ക്ക് സമീപത്തെ ഹോട്ടലിലെ ജീവനക്കാരന്‍ ജാര്‍ഖണ്ഡ് സ്വദേശി 26 കാരനായ കലാമിനെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്.

ഞാറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.എസ് എന്‍ നഗറില്‍ ശ്രീകുമാറിന്റെ വീട്ടില്‍ താമസിക്കുന്ന കലാം, ജോലി കഴിഞ്ഞു വരവെ സംഘം തടഞ്ഞു നിറുത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്ന് കലാം പറഞ്ഞു.

തടഞ്ഞു നിറുത്തിയ സംഘത്തിലുള്ളവര്‍ പേരു ചോദിക്കുകയും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

ശരീരമാസകലം ഏറ്റ മര്‍ദനത്തില്‍ നെഞ്ചിലെയും മുതുകിലെയും ചതവുകള്‍ ഗുരുതരമാണ് .സ്വന്തം നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് സംഘം ഭീക്ഷണിപ്പെടുത്തിയതായും കലാം പൊലീസിനെ അറിയിച്ചു.

കണ്ടാല്‍ അറിയാവുന്നവരാണ് സംഭവത്തിന് പിന്നില്‍ എന്ന് കലാം പറഞ്ഞു. കാട്ടാക്കട പോലിസില്‍ ഇത് സംബന്ധിച്ചു കലാം പരാതി നല്‍കിയിട്ടുണ്ട്.

സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ,കാട്ടാക്കട എം എല്‍ എ .ഐ ബി സതീഷ് ,ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഐ സാജു എന്നിവര്‍ കാട്ടാക്കട ആശുപത്രിയില്‍ എത്തി ,കലാമില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

കലാമിന് തുടര്‍ ചികിത്സയും സംരക്ഷണവും ഡി വൈ എഫ് ഐ ഏറ്റെടുത്തതായും സംഭവം ഗൗരവമായി കാണുന്നു എന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായും നേതാക്കള്‍ പറഞ്ഞു.കലാം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News