തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എം പി ഹാജരാകും; വെട്ടിലായി കോണ്‍ഗ്രസ്; എതിര്‍പ്പുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

തോമസ് ചാണ്ടിക്കായി ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് എം പി വിവേക്‌
തന്‍ഖ ഹാജരാകുന്നതിനെതിരെ എതിര്‍പ്പുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

വിഷയം ഹൈക്കമാന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് വി എം സുധീരന്‍ പറഞ്ഞു.ഇത്തരം ആളുകള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിയാണ് വിവേക്‌ തന്‍ഖ. 2014 ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജബല്‍പൂരില്‍ നിന്ന് മത്സരിച്ചിരുന്നു.

വൈകീട്ട് തന്‍ഖ കൊച്ചിയില്‍ എത്തി. നാളെയാണ് തോമസ്ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് നിമയവിരുദ്ധവും സ്വേച്ഛാപരവും സ്വാഭാവിക നീതിയുടെ നിഷേധവുമായതിനാല്‍ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here