കൗണ്ടറുകളില്‍ ടിക്കറ്റില്ല; ഐഎസ്എല്‍ ആരാധകര്‍ നിരാശയില്‍

ഐഎസ്എല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ സ്റ്റേഡിയത്തിലെ കൗണ്ടറുകള്‍ വഴി ലഭിക്കാത്തതിനാല്‍ പ്രതിഷേധവുമായി ആരാധകര്‍.

മറ്റ് ജില്ലകളില്‍ നിന്നും രാവിലെ മുതല്‍ കാത്തിരുന്നവരോട് ടിക്കറ്റില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.

ഓണ്‍ലൈന്‍ വഴി ടിക്കറ്റ് വിറ്റു തീര്‍ന്നതായി അറിയിച്ചതോടെ ആരാധകര്‍ നിരാശയോടെ മടങ്ങി.

ഐഎസ്എല്ലിലെ ആദ്യ മാച്ചിന്റെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ലഭിക്കാതെ വന്നതോടെയാണ് സ്റ്റേഡിയത്തില്‍ കൗണ്ടറുകള്‍ വഴി ടിക്കറ്റ് ലഭിക്കുമെന്ന പ്രതീക്ഷയോടെ ആരാധകര്‍ എത്തിയത്.

എന്നാല്‍ ടിക്കറ്റ് ഓണ്‍ലൈന്‍ വഴി വിറ്റു തീര്‍ന്നുവെന്ന മറുപടിയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ വിവിധ ജില്ലകളില്‍ നിന്നും വന്ന ആരാധകര്‍ ബഹളം വച്ചതോടെ പൊലീസെത്തിയാണ് ഇവരെ നീക്കിയത്.

മുത്തൂറ്റ് ഫിനാന്‍സ് വഴി ടിക്കറ്റ് ലഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അവിടെയും ടിക്കറ്റ് ലഭ്യമായിരുന്നില്ല. ടിക്കറ്റ് ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് ഇവര്‍ പ്രതിഷേധിച്ചത്.

ഉദ്ഘാടന മത്സരം പെട്ടെന്ന് കൊച്ചിയിലേക്ക് മാറ്റിയതുകൊണ്ടാണ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് നല്‍കാന്‍ കഴിയാത്തതെന്നാണ് ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതരുടെ വിശദീകരണം.

ടിക്കറ്റ് വില്‍പ്പന സംബന്ധിച്ച് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമായ വിവരങ്ങള്‍ നല്‍കാത്തതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News