മദ്യം സേവിച്ച്‌ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി; ഈ വീഡിയോ ഒന്നു കണ്ടു നോക്കു

മദ്യം സേവിച്ച്‌ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി. ഭാഗ്യത്തിന്‌ ജീവന്‍ തിരിച്ച്‌ കിട്ടിയതിന്റെ സന്തോഷത്തിലാണ്‌ തൊടുപുഴ- പെരിങ്ങാശേരി സ്വദേശിയായ ജിനു.

ഞായറാഴ്‌ച ബന്ധുവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ്‌ ജിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തളച്ചിരുന്ന കൊമ്പനെ കണ്ടത്‌. കൂടെ പാപ്പാന്‍മാര്‍ ആരുമില്ലാത്ത സമയം, കൊമ്പനെ ഒന്ന്‌ കെട്ടിപ്പിടിച്ച്‌ ചുംബനം കൊടുക്കണമെന്നായി ഈ യുവാവിന്‌. അല്‍പം പൂസായിരുന്നതിനാല്‍ ധൈര്യം വേണ്ടുവോളം.

ഒരു കിലോ പഴം വാങ്ങി ആനയെ മെല്ലെ സോപ്പിട്ടു. ഓരോന്നോരോന്നായി കൊടുത്ത്‌ പഴം തീര്‍ന്നു.
ഇതിനിടെ തന്റെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമം ആരംഭിച്ചു.  ഒരു ചുംബനം കൊടുത്തു. രണ്ടാമത്തെ ചുംബനം കൊടുക്കുന്നതിനിടെ കൊമ്പന്‍ കലിച്ചു.

ആഞ്ഞൊരു വീക്ക്‌.  ചുംബനം കൊടുത്തവന്‍ തെറിച്ച്‌ വീണ്‌ ദേ കിടക്കുന്നു ചുരുണ്ടുകൂടി. ഏറെ നേരം കഴിഞ്ഞാണ്‌
ജിനുവിന്‌ ബോധം തെളിഞ്ഞത്‌.

ഇതിനിടെ ബന്ധു പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫേസ്‌ബുക്കി്‌ല്‍ പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ്‌ ഇടപെട്ടു. യുവാവിനെ  കരിമണ്ണൂര്‍ എസ്‌ ഐ പൊക്കി.

ഒടുവില്‍ നടന്നതെല്ലാം എസ്‌ഐയോട്‌ പറഞ്ഞു. ചുംബനക്കൊതി ചതിച്ചെന്നും അല്‍പം മദ്യപിച്ചിരുന്നതിനാല്‍ പറ്റിപ്പോയെന്നും ഏറ്റ്‌ പറഞ്ഞു.  ഇനി ആവര്‍ത്തിക്കില്ലെന്ന്‌   ഉറപ്പ്‌ നല്‍കിയതോടെ പൊലീസ്‌ പോകാന്‍ അനുവദിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News