ഹനുമാന്‍ ലോകത്തെ ആദ്യ’മെഡിക്കല്‍ റെപ്രസന്‍റേറ്റീവ്’ സംഘപരിവാര്‍ ഇതും പറയും ; പൊളിച്ചടുക്കി പ്രേംനാഥ്

ഭാരതീയ സംസ്കാരത്തിലും മൂല്യങ്ങളിലുമുള്ള അറിവ് പരീക്ഷിക്കാനെന്ന വിശദീകരണവുമായി ഹരിദ്വാര്‍ ആസ്ഥാനമായ ഒാള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ് സംസ്കൃത യൂണിവ്‍ഴ്സിറ്റി എന്ന സംഘടന കേന്ദ്രീയ വിദ്യാലയങ്ങളില്‍ പരീക്ഷയുമായി എത്തിയ സാഹചര്യത്തെ മുന്‍ നിര്‍ത്തി പീപ്പിള്‍ ടിവി ന്യൂസ് ആന്‍ വ്യൂവ്സില്‍ നടന്ന ചര്‍ച്ചയിലാണ് സംഘപരിവാര്‍ നിലപാടുകളെ സി പി െഎ എം നേതാവ്എന്‍.കെ.പ്രേംനാഥ്
പൊളിച്ചടുക്കിയത്.

ദേശസ്നേഹവും ദേശീയബോധവുമുള്ള തലമുറ ഉയര്‍ന്നു വരണമെങ്കില്‍ ഭാരതവത്കൃത വിദ്യാഭ്യാസം അഭികാമ്യമെന്ന ദിശയിലായിരുന്നു ഹിന്ദു െഎക്യവേദി നേതാവ് ആര്‍.വി.ബാബു പ്രതികരിച്ചത്.എന്നാല്‍ ചരിത്രത്തെ വര്‍ഗീയമായി വളച്ചൊടിക്കുകയെന്ന തന്ത്രപരമായ ശൈലി സംഘപരിവാര്‍ വിദ്യാലയങ്ങളിലൂടെ ആവിഷ്കരിക്കുകയാണെന്ന് പ്രേംനാഥ് തിരിച്ചടിച്ചു.

ശാസ്ത്രത്തിന്‍റെ മഹത്തായ കണ്ടുപിടിത്തങ്ങളെപ്പോലും സംഘപരിവാര്‍ പുരാണ വത്കരിക്കുകയാണെന്നും വ്യക്തമാക്കി.

പുരാണത്തിലെ ആഗ്നേയാസ്ത്രം അഗ്നിമിെസെലാണെന്നും പാശുപതാസ്ത്രമാണ് ക്രൂസ്മിസൈലെന്നും റൈറ്റ്സഹോദരൻമാര്‍ കണ്ടുപിടിച്ച വിമാനം വൈശ്രവണന്‍റെ കയ്യിലുണ്ടായിരുന്നുവെന്നും രാവണന്‍ ഇത് വാടകയ്ക്കെടുക്കുകയായിരുന്നുവെന്നും സംഘപരിവാര്‍ സമര്‍ത്ഥിക്കുകയാണെന്ന് പ്രേംനാഥ് പരിഹസിച്ചു.

ദിവ്യഒൗഷധങ്ങളടങ്ങിയ മരുത്വാമലയുമായി വന്ന ഹനുമാനാണ് ലോകത്തിലെ ആദ്യത്തെ ‘മെഡിക്കല്‍ റെപ്രസന്‍റേറ്റീവ്’ എന്ന് RSS-സംഘപരിവാര്‍ നേതാക്കള്‍ അവകാശപ്പെടുന്ന കാലം വിതൂരമല്ലെന്നും പ്രേംനാഥ് കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ‘തേജോമയ് ഭാരത്’ എന്ന പുസ്തകത്തില്‍ സ്റ്റെംസെല്‍ റിസര്‍ച്ച്, ടെലിവിഷന്‍, മോട്ടോര്‍ കാര്‍ തുടങ്ങിയ കണ്ടുപിടുത്തങ്ങളെ ഒക്കെയും പുരാണവത്കരിക്കുന്നുണ്ട്.

അടുത്തിടെ കൊയിലാണ്ടി സ്കൂളില്‍ സംഘപരിവാര്‍ സംഘടന വിതരണം ചെയ്ത പുസ്തകത്തിലും ഇത്തരം വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നു.

ഹിന്ദുത്വ ആശയ രൂപീകരണത്തിനായി പുതുതലമുറയുടേയും കുരുന്നുകളുടേയും മനോഭാവങ്ങളെ പുനസൃഷ്ടിക്കുകയെന്ന പരിവാര്‍ അജണ്ടയ്ക്ക് തടസം ഇടതുപക്ഷം ഉള്‍പ്പെടെയുള്ളവരുടെ മതേതരകാ‍ഴ്ചപ്പാടാണോയെന്നും പ്രേംനാഥ് ചോദിച്ചു.

ചര്‍ച്ചയുടെ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News