നായാട്ടുകാരുടെ നരനായാട്ട്; കക്കയത്ത് രണ്ട് വനപാലകര്‍ക്ക് പരുക്ക്

കോഴിക്കോട്: കക്കയത്ത് നായാട്ടുകാരുടെ ആക്രമണത്തില്‍ രണ്ട് വനപാലകര്‍ക്ക് പരുക്കേറ്റു. ഫോറസ്റ്റര്‍ പ്രമോദ് കുമാര്‍, ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കക്കയം ഫോറസ്റ്റ് സ്‌റേഷന് സമീപം പുലര്‍ച്ചെയായിരുന്നു ആക്രമണം. വേട്ടയാടിയ മൃഗത്തിന്റെ ഇറച്ചിയുമായി 2 പേര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

ഉദ്യോഗസ്ഥരെ ഇടിച്ച് വീഴ്ത്തിയ ശേഷം കാറും മൂന്ന് ചാക്ക് ഇറച്ചിയും ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ വനപാലകരെ കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായാട്ടുകാര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News