രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവം; പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ രംഗത്ത്

രാജസ്ഥാനില്‍ ഗോ സംരക്ഷകര്‍ കര്‍ഷകനെ വെടിവച്ച സംഭവത്തില്‍ പ്രതിഷേധവുമായി അഖിലേന്ത്യാ കിസാന്‍ സഭ രംഗത്ത്. കുറ്റവാളികളെ മുഴുവന്‍ പിടികൂടിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേയ്ക്ക് പോകുമെന്ന് കിസാന്‍ സഭ അറിയിച്ചു.

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ റേഷന്‍ നിഷേധിച്ചതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ 11 വയസുകാരി പട്ടിണി കിടന്ന് മരിച്ചതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അഖിലേന്ത്യ കിസാന്‍ സഭ ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ഇക്കഴിഞ്ഞ ദിവസമാണ് ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ കര്‍ഷകനെ വെടിവച്ച് കൊന്നത്.അക്രമികള്‍ക്കെതിരെ കേസെടുക്കാതെ ഇരയാക്കപ്പെട്ടവര്‍ക്കെതിരെ കേസെടുത്ത രാജസ്ഥാന്‍ പോലീസിന്റെ നടപടി ഏറെ പ്രതിഷേധമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കിസാല്‍ സഭ കര്‍ഷകന് വേണ്ടി രംഗത്ത് ഇറങ്ങുന്നത്.

അക്രമികളെ എല്ലാവരെയും പിടികൂടിയില്ലെങ്കില്‍ അഖിലേന്ത്യാ പ്രക്ഷോഭത്തിലേയക്ക് പോകുമെന്ന് കിസാന്‍ സഭ ദില്ലിയില്‍ ്അറിയിച്ചു. ആധാര്‍ ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ ആര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിക്കരുതെന്നത് സുപ്രീംകോടതി ഉത്തരവാണ്,

ഈ ഉത്തരവിനെ ലംഘിക്കുന്ന നടപടിയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അഖിലേന്ത്യ കിസാന്‍ സഭ ആരോപിച്ചു. ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരില്‍ 11.30 ലക്ഷം ആള്‍ക്കാരൊയാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ റേഷന്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയത്.

കഴിഞ്ഞ സെപിതംബറില്‍ മരിച്ച 11 വയസുകാരിയായ സന്തോഷി കുമാരിയെന്ന പെണ്‍കുട്ടിയുടെ മരണം മലേറിയ ബാധിച്ചെന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞത്.

എന്നാല്‍ പട്ടിണി കിടന്നാണ് പെണ്‍കുട്ടി മരിച്ചതെന്നും, പെണ്‍കുട്ടിയുടെ കുടുംബത്തിന് കഴിഞ്ഞ ഏപ്രില്‍ മുതല്‍ റേഷന്‍ നല്‍കിയിരുന്നില്ലെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കിസാന്‍സഭ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News