യൂണിഫോമിലുള്ള വനിത പോലീസിനെക്കൊണ്ട് മസ്സാജ് ചെയ്യിച്ച് പോലീസുദ്യോഗസ്ഥന്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍

ഹൈദരാബാദ്: യൂണിഫോമിലുള്ള വനിത പോലീസിനെക്കൊണ്ട്് പോലീസ് ഉദ്യോഗസ്ഥന്‍ മസ്സാജ് ചെയ്യിപ്പിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ തെലങ്കാനയിലാണ് സംഭവം.

തെലങ്കാന പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.ഗാഡ്വാള്‍ ജില്ലയിലെ ജോഗുലമ്പ സ്റ്റേഷന്‍ എഎസ്ഐ ഹസ്സനാണ് വീഡിയോയില്‍ കുരുങ്ങിയ ഉദ്യോഗസ്ഥനെന്ന് തെലങ്കാന പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബനിയനിട്ടു കൊണ്ട് കമിഴ്ന്ന് കണ്ണുപൂട്ടി കിടക്കുന്ന പോലീസുദ്യോഗസ്ഥനും മസ്സാജ് ചെയ്യുന്ന വനിത പോലീസുമാണ് ദൃശ്യങ്ങളില്‍. യൂണിഫോം ധരിച്ച് വനിത പോലീസുകാരി മേലുദ്യോഗസ്ഥന്റെ പുറം തടവിക്കൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News