പല്‍വാള്‍ദേവന്‍ മലയാളത്തിലേക്ക്; ചരിത്ര സിനിമയില്‍ നായകന്‍; സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ച് റാണ ദഗ്ഗുബാട്ടി – Kairalinewsonline.com
DontMiss

പല്‍വാള്‍ദേവന്‍ മലയാളത്തിലേക്ക്; ചരിത്ര സിനിമയില്‍ നായകന്‍; സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ച് റാണ ദഗ്ഗുബാട്ടി

മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ചരിത്ര പുരുഷനാകാന്‍ ഒരുങ്ങുകയാണ് തെലൂങ്ക് സൂപ്പര്‍ താരം

ചരിത്ര സിനിമകളുടെ കാലമാണ് ഇനി മലയാള സിനിമയില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ചരിത്ര പുരുഷനാകാന്‍ ഒരുങ്ങുകയാണ് തെലൂങ്ക് സൂപ്പര്‍ താരം.

തിരുവിതാംകൂറിനെ പടവെട്ടിയും പിടിച്ചടക്കിയും വളര്‍ത്തിയെടുത്ത തിരുവിതാം കൂറിന്റെ ഉഗ്രപ്രതാപി മാര്‍ത്താണ്ഡ വര്‍മയായാണ് ബാഹുബലിയിലെ പല്‍വാള്‍ദേവന്‍ എത്തുന്നത്.

കെ.മധു ഒരുക്കുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റാണ ദഗ്ഗുബാട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്വിറ്ററിലൂടെയാണ് റാണ ഇക്കാര്യം വെളിപ്പെടുത്തിയത്. റാണയുടെ ആദ്യ മലയാള ചിത്രമാണിത്. അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ-തിരുവിതാംകൂര്‍ മഹാരാജാവാണ് എന്റെ കഥാപാത്രം.

ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്‌സ് മോഹന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.മധുവാണ്-റാണ ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുക പീറ്റര്‍ ഹെയ്‌നാണ്. ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. സംഗീതം കീരവാണി, കലാസംവിധാനം മനു ജഗത്ത്, ഗാനങ്ങള്‍:കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ.

To Top